1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ;
2 എന്റെ പ്രാണനെ കാക്കേണമേ;
3 കൎത്താവേ, എന്നോടു കൃപയുണ്ടാകേണമേ;
4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ;
5 കൎത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും
6 യഹോവേ, എന്റെ പ്രാൎത്ഥനയെ ചെവിക്കൊള്ളേണമേ;
7 നീ എനിക്കുത്തരമരുളുകയാൽ
8 കൎത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല;
9 കൎത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും;
10 നീ വലിയവനും അത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവനുമല്ലോ;
11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ;
12 എന്റെ ദൈവമായ കൎത്താവേ, ഞാൻ പൂൎണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും;
13 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ;
14 ദൈവമേ, അഹങ്കാരികൾ എന്നോടു എതിൎത്തിരിക്കുന്നു.
15 നീയോ കൎത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;
16 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ;
17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു