സാന്തയും സാത്താനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

BibleAsk Malayalam

സാന്ത എന്ന വാക്ക് പുനഃക്രമീകരിക്കുമ്പോൾ അത് സാത്താനെ ഉച്ചരിക്കുന്നു. “വിശുദ്ധൻ” അല്ലെങ്കിൽ “പുണ്യവാളൻ” എന്നർഥമുള്ള ലാറ്റിൻ പദമാണ് സാന്ത. നേരെമറിച്ച്, സാത്താൻ ഒരു എബ്രായ പദമാണ്, അതിന്റെ അർത്ഥം “എതിരാളി” അല്ലെങ്കിൽ  “കുറ്റം ആരോപിക്കുന്നവൻ” എന്നാണ്.

സാന്തയുടെ ഉത്ഭവം.

സാന്ത ചില ക്രിസ്ത്യൻ പാരമ്പര്യങ്ങളുള്ള ഒരു പുറജാതീയ മിഥ്യയാണ്. സാന്താക്ലോസ് ഒരു സാങ്കൽപ്പിക വ്യക്തിയാണ്, നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മൈറയിലെ സെന്റ് നിക്കോളാസ് എന്ന ക്രിസ്ത്യാനിയെ അടിസ്ഥാനമാക്കിയുള്ളതാണ് സന്തയുടെ ഉത്ഭവം . ക്രിസ്ത്യൻ മാതാപിതാക്കൾക്ക് നിക്കോളാസ് ജനിച്ചു, അവർ മരിച്ചപ്പോൾ അനന്തരാവകാശം അവനു വിട്ടുകൊടിത്തിട്ടു പോയി, അത് അവൻ ദരിദ്രർക്ക് വിതരണം ചെയ്തു. ചെറുപ്പത്തിൽ തന്നെ വൈദികനായി. 340-കളിലോ 350-കളിലോ ഡിസംബർ 6-ന് നിക്കോളാസ് അന്തരിച്ചു, അദ്ദേഹത്തിന്റെ  മരണദിവസം ഒരു വാർഷിക വിരുന്നായി മാറി.

സർവ്വശക്തൻ, സർവ്വവ്യാപി, സർവ്വജ്ഞൻ എന്നീ ശക്തികൾ നൽകപ്പെട്ട ഒരു കഥാപാത്രമാണ് സാന്ത, ഇത് അത്തരം ദൈവിക ഗുണങ്ങൾ ഉള്ള ഒരേയൊരു ദൈവത്തെ (യേശു ക്രിസ്തു) വിനു എതിരെയുള്ള ദൈവദൂഷണമാണു.

ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് സാന്താ കഥ അവതരിപ്പിക്കുന്നത് സെരിയല്ല എന്ന് അറിവോടെയാണ് , മറിച്ച് പാരമ്പര്യയാചാരങ്ങൾ  നിലനിർത്താനാണു . ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ നുണ പറയരുതെന്ന് ഉദ്ബോധിപ്പിക്കുന്നു. വിശ്വസ്തനായ ഒരു സാക്ഷി കള്ളം പറയുകയില്ല എന്ന് ബൈബിൾ പറയുന്നു (സദൃശവാക്യങ്ങൾ 14:5), പൗലോസ് അപ്പോസ്തലൻ കൊലൊസ്സ്യർക്ക് എഴുതി, “പരസ്പരം നുണ പറയരുത്” (കൊലൊസ്സ്യർ 3:9). കർത്താവായ യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ വ്യാജനാണ് സാത്താൻ എന്ന് ബൈബിൾ വിദ്യാർത്ഥികൾക്ക് അറിയാം, അതിനാൽ സാത്താൻ തന്റെ ജോലി ചെയ്യാനും ക്രിസ്തുവിനെ മാറ്റിസ്ഥാപിക്കാനും ആ സാന്താ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിൽ അർത്ഥമുണ്ട്.

ക്രിസ്മസ്.

ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിന്റെ ശ്രദ്ധ നമ്മെ രക്ഷിക്കാൻ ത്യാഗം ചെയ്യുകയും തന്റെ ജീവൻ നൽകുകയും ചെയ്തവനിൽ ആയിരിക്കണം (യോഹന്നാൻ 3:16). സാന്താ കഥയുമായി ബന്ധപ്പെട്ട അത്യാഗ്രഹവും ഭൗതികവാദവും ക്രിസ്തുവിന്റെ ജനനത്തിന്റെ അർത്ഥത്തെ മറച്ചുവച്ചു. അതിനാൽ, ക്രിസ്ത്യാനികൾ വ്യാജ ദൈവങ്ങളിൽ നിന്ന് മുക്തി നേടുകയും ലോകത്തിൽ നിന്ന് വേറിട്ടുനിൽക്കുകയും കുട്ടികളെ വഞ്ചിക്കുന്നതിൽ സഹായിക്കാനുള്ള ഒരു ചെറിയ സാധ്യതയും ഒഴിവാക്കുകയും വേണം.

അവന്റെ സേവനത്തിൽ,
BibleAsk Team

More Answers: