സഭയെ ഇസ്രായേലിനോടു ഒട്ടിച്ചുചേർത്തിട്ടുണ്ടോ

BibleAsk Malayalam

പുരാതന ഇസ്രായേലുമായി ദൈവത്തിന്റെ ഉടമ്പടി.

 

സഭയെ ഇസ്രായേലിനോടു ഒട്ടിച്ചുചേർത്തിട്ടുണ്ടോ ദൈവം അബ്രഹാമിനോടും അവന്റെ സന്തതികളോടും തന്റെ വിശുദ്ധ ജനമായിരിക്കാനും  അവന്റെ സത്യം ലോകമെമ്പാടും പ്രചരിപ്പിക്കാനും  ഉടമ്പടി ചെയ്തു (ഉല്പത്തി 17:9-27). ഈജിപ്തിലെ അവരുടെ  അടിമത്ത്വത്തിൽ  നിന്ന് അവരെ വിടുവിച്ചുകൊണ്ട് കർത്താവ് ഇസ്രായേലിന്മേൽ  തന്റെ വലിയ താൽപ്പര്യം പ്രകടിപ്പിച്ചു (ആവർത്തനം 4:20).

 

സീനായിൽവെച്ച്, കർത്താവ് ഇസ്രായേല്യരോട് അരുളിച്ചെയ്തു:  ” നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു എൻറെ  സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു”.  (ആവർത്തനം 14:2 കൂടാതെ 2 സാമുവൽ 7:23; 1 ദിനവൃത്താന്തം 17:21). അവൻ പറഞ്ഞു: ” എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പത്തി 17:2 പുറപ്പാട് 2:24).

“നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും” (യെഹെസ്‌കേൽ 11:20; യിരെമ്യാവ് 7:23; 11:4; 30:22) എന്ന വാക്കുകൾ, യഹോവ ഇസ്രായേലുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടി ബന്ധത്തെ കാണിക്കുന്നു. ലോകമെമ്പാടുമുള്ള സുവിശേഷഘോഷണ  പ്രവർത്തനങ്ങളുടെ ആത്മീയ കേന്ദ്രമായി ഇസ്രായേലിനെ മാറ്റുന്നതിനുള്ള മുഴുവൻ പദ്ധതിയും ഈ ഉടമ്പടിയിൽ  ഉൾക്കൊണ്ടിരുന്നു .

നിബന്ധനകളോടുകൂടിയ  വാഗ്ദാനം.

പുരാതന ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഉടമ്പടി അവർ അവനെ അനുസരിക്കുന്നതിന് വ്യവസ്ഥാപിതമായിരുന്നു: “ നിൻറെ  ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.

(ആവർത്തനം 28:1 യെഹെസ്കേൽ 36:26-28). ആവശ്യമായ അനുസരണം പാലിച്ചിരുന്നുവെങ്കിൽ , ഇസ്രായേലിന്റെ നാട്ടിൽ അവരുടെ വാസസ്ഥലം സ്ഥിരമായേനെ. ലോകത്തെ മുഴുവൻ സത്യത്തിന്റെ ചൈതന്യത്തിലേക്ക് കൊണ്ടുവരാനുള്ള സമാധാനത്തിന്റെ സന്ദേശം അവളിൽ നിന്ന് പുറപ്പെടുമായിരുന്നു

ഇസ്രായേലിന്റെ അവിശ്വസ്തത.

ഖേദകരമെന്നു പറയട്ടെ, ഇസ്രായേൽ അവളുടെ  അവിശ്വസ്തത തെളിയിച്ചു, അതനുസരിച്ച് മഹത്തായ വിളിയും കർത്താവിന്റെ ഉടമ്പടിയുടെ വാഗ്ദാനങ്ങളും നഷ്ടപ്പെട്ടു (ആവർത്തനം 28:1-14). അതിനാൽ, അവരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മാനിക്കുകയല്ലാതെ കർത്താവിന് മറ്റ് മാർഗമില്ലായിരുന്നു. ആ രാഷ്ട്രം അത് തിരഞ്ഞെടുത്ത വിധിയിലേക്ക് ഉപേക്ഷിക്കപ്പെട്ടു. അതിന് കർത്താവിന്റെ ശാപവും ലഭിച്ചു: ” സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു 48 യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും”.  (ആവർത്തനം. 28:47,48)

അനന്തരഫലമായി, ഇസ്രായേലിന്റെ ശത്രുക്കൾ അവരെ കീഴടക്കി. അവരുടെ രാജാക്കന്മാർ ജനങ്ങളോടൊപ്പം നാടുകടത്തപ്പെട്ടു (ജെറമിയ 9:15, 16; 16:13). അവർ പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴും അവർ വീണ്ടും വളരെയധികം പിന്മാറ്റത്തിലേക്ക്  പോയി, ലോകരക്ഷകനായ ദൈവത്തിന്റെ പുത്രനെ അവർ ക്രൂശിച്ചപ്പോൾ അവരുടെ വിശ്വാസത്യാഗം ഉച്ചസ്ഥിതിയിലെത്തി.

തന്റെ മരണത്തിനുമുമ്പ്, യേശു ഇങ്ങനെ പ്രഖ്യാപിച്ചു:  “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.

38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും”. (മത്തായി 23:37,38). അങ്ങനെ, യഹൂദ നിരീക്ഷണഘട്ടം  അവസാനിക്കുകയും 70 എഡിയിൽ റോമാക്കാർ അവരെ ഒരു രാഷ്ട്രമെന്ന നിലയിൽ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു.

ആത്മീയ ഇസ്രായേൽ.

ഇസ്രായേൽ, ഒരു രാഷ്ട്രമെന്ന നിലയിൽ, അവളുടെ ഉയർന്ന പദവികൾക്കനുസരിച്ച് ജീവിക്കാനും അവളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും തിരഞ്ഞെടുക്കാത്തപ്പോൾ, ഈ പ്രത്യേക സ്ഥാനം അവളിൽ നിന്ന് എടുത്ത് ഭൂമിയിലെ ദൈവത്തിന്റെ ആത്മീയ കുടുംബത്തിന് (പരിവർത്തനം ചെയ്യപ്പെട്ട യഹൂദരും വിജാതീയരും) ആയവർക്കു നൽകി. “ദൈവത്തിന്റെ ഇസ്രായേൽ”  ” ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.” (ഗലാത്യർ 6:16) ൽ  പൗലോസ് പറയുന്നതു  ഇന്നത്തെ  ക്രിസ്ത്യൻ സഭയെക്കുറിച്ചാണ്.  ” ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും”.

അപ്രകാരം ദൈവത്തിന്റെ ഉടമ്പടി പുതിയ നിയമ വിശ്വാസികളിലേക്ക് മാറ്റപ്പെട്ടു, അവർ ആത്മീയ ഇസ്രായേലും ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ അവകാശികളും ആയിത്തീർന്നു (റോമർ 8:17; ഗലാത്യർ 4:6, 7). “ദൈവരാജ്യം” യഹൂദരിൽ നിന്ന് എടുക്കപ്പെടുകയും “അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്ക് നൽകപ്പെടുകയും ചെയ്തു” (മത്തായി 21:43). എന്നിരുന്നാലും, വ്യക്തികൾ എന്ന നിലയിൽ യഹൂദന്മാർ ക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ രക്ഷിക്കപ്പെടാം (റോമർ 11:23, 24).

 

ഭാവിയിൽ, ലോകത്തെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതി മേലാൽ അക്ഷരീയ ഇസ്രായേൽ ജനതയെ ആശ്രയിക്കുകയില്ല. പുതിയ നിയമത്തിൽ, യഹൂദരും വിജാതീയരും ക്രിസ്തുവിനോടുള്ള സമർപ്പണത്തിലൂടെ   ദൈവത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നു. “നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ ദൈവത്തിന്റെ പുത്രന്മാരാണ്. ക്രിസ്തുവിനോട് ചേരുന്ന സ്നാനം ഏറ്റ നിങ്ങളിൽ പലരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അവിടെ യഹൂദനോ യവനനോ ഇല്ല, അടിമയോ സ്വതന്ത്രനോ ഇല്ല, ആണും പെണ്ണും എന്നില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ, നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളുമാണ്” (ഗലാത്യർ 3:26, 29).

ക്രിസ്തുവിലുള്ള വിശ്വാസത്താൽ വംശ ഭേദമില്ലാതെ  സകലർക്കും രക്ഷ പ്രാപിക്കാം. “മോഹത്താൽ ലോകത്തിലുള്ള ദ്രവത്വത്തിൽ നിന്ന് രക്ഷപ്പെട്ട്, ഇവയിലൂടെ നിങ്ങൾ ദൈവിക സ്വഭാവത്തിൽ പങ്കാളികളാകേണ്ടതിന് അത്യധികം മഹത്തായതും വിലപ്പെട്ടതുമായ വാഗ്ദാനങ്ങൾ ഞങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു” (2 പത്രോസ് 1:4, യോഹന്നാൻ 1:12, 13; 3:3). ദൈവകൃപ വിശ്വാസികളെ

“ദൈവപുത്രന്മാരാക്കി ” (1 യോഹന്നാൻ 3:1), അങ്ങനെ “ക്രിസ്തുവിൻറെ കൂട്ടവകാശികളും” (റോമർ 8:17), കൃപയുടെയും എല്ലാ കുടുംബ പദവികളുടെയും അവകാശികളാക്കിത്തീർക്കുന്നു  (ഗലാത്യർ 4:6, 7).

കൃഷിചെയ്യപ്പെട്ട  മരത്തിൽ കാട്ടുകൊമ്പുകൾ ഒട്ടിച്ചു.

റോമർ 11:11-24-ൽ, പൗലോസ് ഇസ്രായേലിനെ നട്ടുവളർത്തിയ ഒലിവ് മരത്തിന്റെ സ്വാഭാവിക ശാഖകളോടും വിജാതീയരായ വിശ്വാസികളെ കാട്ടു ഒലിവ് മരത്തിന്റെ ശാഖകളോടും താരതമ്യം ചെയ്യുന്നു. അവരുടെ അവിശ്വസ്തത നിമിത്തം സ്വാഭാവിക ശാഖകൾ  അഥവാ ഇസ്രായേൽ ഒടിഞ്ഞു, കാട്ടു ശാഖകൾ അഥവാ  (വിജാതീയർ) (വാക്യം 17) അതി ൽ ഒട്ടിച്ചു.

അനേകം വിജാതീയരുടെ അനുഭവത്തിൽ ഇതിനകം സംഭവിച്ച എന്തോ ഒന്നിനെക്കുറിച്ചാണ് പൗലോസ് സംസാരിക്കുന്നത്. ഒരു കാട്ടുമരത്തിൽ നിന്ന് ഒരു ശാഖ കൃഷി ചെയ്യപ്പെട്ട  മരത്തിന്റെ തായ്ത്തടിയിലേക്ക് ഒട്ടിക്കുന്നത് സാധാരണയായി ഒരിക്കലും നടക്കാത്ത ഒരു പ്രക്രിയയാണ്. എന്നാൽ വിജാതീയരെ ഇസ്രായേലിന്റെ തായ്‌ത്തടിയിൽ ഒട്ടിക്കുന്നത് “പ്രകൃതിക്ക് വിരുദ്ധമാണ്” എന്ന് വാക്യം 24-ൽ പൗലോസ് വ്യക്തമായി പ്രസ്താവിക്കുന്നു. വിജാതീയരുടെ വിളിയും പരിവർത്തനവും യഹൂദരുടെ പ്രതീക്ഷക്ക് വിരുദ്ധമായിരുന്നു. അങ്ങനെ, വിജാതീയർ ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിന്റെ രക്ഷയുടെ വാഗ്ദാനങ്ങൾ  ലഭിക്കുന്നവരാക്കിതീർത്തു .

 

അവന്റെ സേവനത്തിൽ,
BibleAsk Team

More Answers: