യിരെമ്യാവ് 10 ൽ ക്രിസ്മസ് മരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വിശ്വാസിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടോ?

BibleAsk Malayalam

ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി കോടാലി കൊണ്ട് ചെയ്ത പണിയും അത്രേ. അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.( യിരെമ്യാവു 10:3,4).

യിരെമ്യാവു  10 വിഗ്രഹാരാധനയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യുകയായിരുന്നു യിരെമ്യാവു , ‘… അവർ അതിനെ സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിക്കുന്നു, അവർ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു, അത് അനങ്ങുന്നില്ല. അതു  ഈന്തപ്പന പോലെ നിവർന്നുനിൽക്കുന്നു, പക്ഷേ അത്  സംസാരിക്കുന്നില്ല. അതിനെ  കൊണ്ടുനടക്കണം….’ ആളുകൾ മരങ്ങൾ വെട്ടി മരദൈവങ്ങളാക്കി, സ്വർണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞ് പ്രാർത്ഥിക്കുന്നു. അവർ അവയെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കും ക്ഷേത്രത്തിലേക്കും കൊണ്ടുപോകും.

ക്രിസ്തുമസ് ശൈത്യകാലത്ത്  അലങ്കരിക്കുന്നതിനെക്കുറിച്ചോ ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നതിനെക്കുറിച്ചോ ഈ വാക്യം സംസാരിക്കുന്നില്ല മറിച്ച് മനുഷ്യന് നശിപ്പിക്കാൻ കഴിവുള്ള ഒന്നിൽ നിന്ന് ഒരു ദൈവത്തെ ഉണ്ടാക്കുന്ന വിഡ്ഢിത്തത്തെക്കുറിച്ചാണ് പറയുന്നത്!

സമാനമായ മറ്റൊരു ഭാഗം യെശയ്യാവ് 44:9-20-ൽ പ്രത്യക്ഷപ്പെടുന്നു, അവിടെ യെശയ്യാ വിഗ്രഹാരാധകരുടെ വിഡ്ഢിത്തത്തെക്കുറിച്ച് സംസാരിക്കുന്നു, ഒരു മരം വെട്ടി, അതിന്റെ ഒരു ഭാഗം തീയിൽ കത്തിച്ച് ചൂടാക്കി സ്വയം  തീ കായുന്നു , മറ്റൊരു ഭാഗം വിഗ്രഹം രൂപപ്പെടുത്താൻ ഉപയോഗിക്കുന്നു. അതിനു ശേഷം അവർ കുമ്പിടുന്നു.

മറുവശത്ത്, പുറജാതീയതയിൽ നിന്ന് ആളുകൾ സ്വീകരിച്ച ധാരാളം ആചാരങ്ങളുണ്ട്, അവർ അത് യേശുവിന്റെ ജനനത്തിന് ചുറ്റും അലങ്കരിക്കുന്നു. ക്രിസ്മസ് ഒരു പുറജാതീയ അവധിക്കാലമാക്കി മാറ്റുന്നു , പ്രത്യേകിച്ചും ആളുകൾ തങ്ങളുടെ ക്രിസ്മസ് ട്രീകൾ  സാങ്കൽപിക സാന്തയുടെയോ കുട്ടിച്ചാത്തന്മാരുടെയോ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കാനും യൂൾ ലോഗ്‌സ് അഥവാ മരത്തടി , ഹോട്ട് ക്രോസ്ഡ് ബണ്ണുകൾ അഥവാ  കുരിശൂ അടയാളം വെച്ചുണ്ടാക്കിയ ബണ്ണുകൾ  മുതലായവ ഉപയോഗിക്കാനും തുടങ്ങുമ്പോൾ അത്  ഒരു പുറജാതീയ ആചാരമായി മാറുന്നു  .

പകരം, വിശ്വാസികൾ ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ദരിദ്രർക്കും ഇല്ലായ്മക്കാർക്കും  നൽകണം. അതിനാൽ ബൈബിൾ ഉപദേശം ശ്രദ്ധിക്കുക “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തതുപോലെ, നിങ്ങൾ എനിക്കാണ് ചെയ്തത്” (മത്തായി 25:40). അതിനാൽ, “നിങ്ങൾ ചെയ്യുന്നതെന്തും, അതെല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുക” (1 കൊരിന്ത്യർ 10:31).

അവന്റെ സേവനത്തിൽ,
BibleAsk Team

More Answers: