ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്വർഗ്ഗീയ പുസ്തകങ്ങൾ ഏതൊക്കെയാണ്? അത് എത്ര എണ്ണം ഉണ്ട്?

BibleAsk Malayalam

ബൈബിളിൽ ദൈവത്തിന്റെ സ്വർഗ്ഗീയ പുസ്തകങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട് (പുറപ്പാട് 32:32; സങ്കീർത്തനം 56:8; 69:28; ദാനിയേൽ 7:10; 12:1; വെളിപ്പാട് 13:8; 20:15). ഈ പുസ്തകങ്ങൾ ഇവയാണ്:

1-ജീവൻറെ  പുസ്തകം.

സ്വർഗ്ഗത്തിൽ ആയിരിക്കാൻ പോകുന്ന ഓരോ വ്യക്തിയുടെയും പേരുകൾ ദൈവം രേഖപ്പെടുത്തുന്ന പുസ്തകമാണ് ജീവൻറെ പുസ്തകം. യോഹന്നാൻ  ഈ പുസ്തകത്തെക്കുറിച്ച് എഴുതുന്നു:

“ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും, ജീവന്റെ പുസ്തകത്തിൽ നിന്ന് അവന്റെ പേര് ഞാൻ മായ്‌ക്കുകയില്ല; എന്നാൽ എന്റെ പിതാവിന്റെ മുമ്പിലും അവന്റെ ദൂതന്മാരുടെ മുമ്പിലും ഞാൻ അവന്റെ നാമം ഏറ്റുപറയും” (വെളിപാട് 3:5)

അദ്ദേഹം കൂട്ടിച്ചേർക്കുന്നു:

“എന്നാൽ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമാക്കുന്നതോ മ്ളേച്ഛതയോ കള്ളമോ ഉണ്ടാക്കുന്ന യാതൊന്നും അവിടെ പ്രവേശിക്കുകയില്ല” (വെളിപാട് 21:27).

നമ്മുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം? അതിനു ആവശ്യമായിരിക്കുന്നതു ഇവ :

നമ്മുടെ പാപങ്ങളിൽ പശ്ചാത്തപിക്കുക (ലൂക്കാ 13:3)

“കർത്താവായ യേശുവിൽ വിശ്വസിക്കുവിൻ” (പ്രവൃത്തികൾ 16:31)

ദൈവത്തിന്റെ കൃപയുടെ ശക്തിയാൽ ദൈവത്തിന്റെ ധാർമ്മിക നിയമം (പുറപ്പാട് 20) അനുസരിച്ച് യേശു നടന്നതുപോലെ നടക്കുക (കൊലോസ്യർ 2:6).

2-ഓർമ്മയുടെ പുസ്തകം.

ഈ പുസ്തകം കർത്താവിനെ ഭയപ്പെടുന്നവരുടെ – അവനെ അനുസരിക്കുന്നവരുടെ നല്ല പ്രവൃത്തികളുടെ ഒരു രേഖയാണ്. ഇത് മലാഖിയുടെ  പുസ്തകത്തിൽ  പ്രത്യേകം പരാമർശിച്ചിരിക്കുന്നു:

“യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു. ‘എന്റെ സ്വത്ത് ഒരുക്കുന്ന നാളിൽ, അവൻ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.” (മലാഖി 3:16-18).

എല്ലാ നല്ല പ്രവൃത്തികളും അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് നാം അറിയണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു (മത്തായി 10:42; മർക്കോസ് 9:41; ലൂക്കോസ് 6:23; വെളിപ്പാട് 22:12). ഇക്കാരണത്താൽ, സ്വർഗത്തിൽ സൽപ്രവൃത്തികളുടെ നിധികൾ സംഭരിക്കാൻ യേശു നമ്മെ പ്രോത്സാഹിപ്പിക്കുന്നു.”പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. (മത്തായി 6:20).

3- മനുഷ്യരുടെ പാപങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം.

ദൈവം തന്റെ പുസ്തകത്തിൽ നമ്മുടെ അകൃത്യങ്ങളെ അടയാളപ്പെടുത്തുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനം 130:3). ന്യായവിധിയിൽ എല്ലാവരും ക്രിസ്തുവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെടുകയും നല്ലതോ ചീത്തയോ ആകട്ടെ, അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശിക്ഷ ലഭിക്കുമെന്ന് പൗലോസ് പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 5:10). മരിച്ചവരെ അവരുടെ പ്രവൃത്തികൾക്കനുസൃതമായി, സ്വർഗ്ഗീയ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിലൂടെ വിധിക്കുമെന്ന് വെളിപ്പാട് യോഹന്നാൻ സ്ഥിരീകരിക്കുന്നു (വെളിപാട് 20:12).

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ബൈബിൾ ഉത്തരങ്ങൾ പേജ് പരിശോധിക്കുക.

 

അവന്റെ സേവനത്തിൽ,

BibleAsk Team.

 

 

 

More Answers: