പാപി 70 വർഷം മാത്രം പാപം ചെയ്തപ്പോൾ ദൈവം എന്തിനാണ് പാപിയെ എന്നന്നേക്കും ശിക്ഷിക്കുന്നത്?

BibleAsk Malayalam

Available in:

70 വർഷത്തോളം നീണ്ടുനിന്ന പാപജീവിതം നിമിത്തം പാപിയെ നിത്യതയിലുടനീളം ശിക്ഷിക്കുന്ന നീതികെട്ട ദൈവമല്ല കർത്താവ്. ദൈവം ഒരു പീഡകനല്ല. മറ്റേതൊരു ദുഷിച്ച സിദ്ധാന്തത്തേക്കാളും ആളുകളെ നിരീശ്വരവാദത്തിലേക്ക് നയിക്കാൻ നിത്യമായ പീഡനത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ കൂടുതൽ നിർബന്ധിച്ചിട്ടുണ്ട്‌. നമ്മുടെ വാത്സല്യനിധിയായ സ്വർഗീയ പിതാവിന്റെ സ്വഭാവത്തിനു നേരെയുള്ള ആക്രമണമാണിത്.

പാപികളെ നശിപ്പിക്കുന്ന പ്രവൃത്തി ദൈവത്തിന്റെ സ്വഭാവത്തിന് അന്യമാണ് “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക? (യെഹെസ്കേൽ 33:11). ദുഷ്ടനെ നശിപ്പിക്കുന്നത് ദൈവത്തിന്റെ സ്വഭാവത്തിന് വിചിത്രമായ ഒരു പ്രവൃത്തിയാണ് “യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻതാഴ്‌വരയിൽ എന്നപോലെ കോപിക്കയും ചെയ്യും” (യെശയ്യാവ് 28:21).

നമുക്ക് ബൈബിൾ വാക്യങ്ങളും നരകത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില ചോദ്യങ്ങളും പരിശോധിക്കാം:

1-നരകം എന്നെന്നേക്കുമായി നിലനിൽക്കില്ല, കാരണം അത് ഇല്ലാതാകുമെന്ന് ബൈബിൾ നമ്മോട് പറയുന്നു. “ഇതാ, അവർ താളടിപോലെ ആയി തീക്കു ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല” (യെശയ്യാവ് 47:14). “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല; അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വെളിപാട് 21:1, 4). ദൈവത്തിന്റെ പുതിയ രാജ്യത്തിൽ എല്ലാ “മുൻ കാര്യങ്ങളും” കടന്നുപോകുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. മുമ്പത്തെ കാര്യങ്ങളിൽ നരകവും ഉൾപ്പെട്ടതിനാൽ അതും ഒഴിഞ്ഞു പോകും.

2- “നിത്യ ദണ്ഡനം” എന്ന പ്രയോഗത്തെ സംബന്ധിച്ചെന്ത്? ഈ വാക്യം ബൈബിളിൽ കാണുന്നില്ല.

3-യിരെമ്യാവ് 17:27-ലെ “അണയാത്ത തീ” എന്ന പ്രയോഗത്തെ സംബന്ധിച്ച്‌ എന്താണ് ? അണയ്ക്കാൻ കഴിയാത്ത തീയാണ് അണയാത്ത തീ. എന്നാൽ എല്ലാം വെണ്ണീറാക്കിയശേഷം അത് കെട്ടു പോകുന്നു. യിരെമ്യാവ് 17:27 ൽ പറയുന്നു, യെരൂശലേം കെടാത്ത തീകൊണ്ട് നശിപ്പിക്കപ്പെടേണ്ടതായിരുന്നു, (2 ദിനവൃത്താന്തം 36: 19-21 ൽ, ഈ തീ നഗരത്തെ ചുട്ടെരിച്ചുവെന്ന് ബൈബിൾ പറയുന്നു “യിരെമ്യാവിന്റെ വായിൽ കർത്താവിന്റെ വചനം നിവർത്തിക്കുന്നതിന്” നഗരത്തെ ചുട്ടുകളയുകയും അതിനെ നിർജ്ജനമാക്കി എന്ന് ബൈബിൾ പറയുന്നു. എന്നിട്ടും, ഈ തീ അണഞ്ഞുവെന്ന് നമ്മൾക്കറിയാം, കാരണം യെരൂശലേമിൽ ഇന്ന് തീ കത്തുന്നില്ല.

4-യൂദാ 7-ലെ “നിത്യ അഗ്നി” എന്ന പ്രയോഗത്തെ സംബന്ധിച്ചെന്ത്? സോദോമും ഗൊമോറയും ശാശ്വതമായ അല്ലെങ്കിൽ നിത്യമായ അഗ്നിയാൽ നശിപ്പിക്കപ്പെട്ടു (യൂദാ 7), ആ തീ അവരെ “ചാരമാക്കി” മാറ്റി, ” മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ഒരു ദൃഷ്ടാന്തമാക്കി” (2 പത്രോസ് 2:6). ഈ നഗരങ്ങൾ ഇന്ന് കത്തുന്നില്ലെന്ന് നമുക്കറിയാം. എല്ലാം കത്തിനശിച്ച ശേഷമാണ് തീ അണഞ്ഞത്. അതുപോലെ, ദുഷ്ടന്മാരെ വെണ്ണീറാക്കിയതിന് ശേഷം ശാശ്വതമായ അഗ്നി കെട്ടുപോകും (മലാഖി 4:3). അഗ്നിയുടെ സ്വാധീനം ശാശ്വതമാണ്, എന്നാൽ കത്തുന്നത് നിത്യമല്ല.

5-മത്തായി 25:46-ലെ “നിത്യശിക്ഷ” എന്ന പ്രയോഗത്തെ സംബന്ധിച്ചെന്ത്? വാക്ക് ശിക്ഷയാണെന്ന് ശ്രദ്ധിക്കുക, ശിക്ഷക്കൽ അല്ല. ശിഷിക്കൽ തുടർച്ചയായിട്ടുള്ളതാണ്, ശിക്ഷ ഒരു പ്രവൃത്തിയാണ്. ദുഷ്ടന്റെ ശിക്ഷ മരണമാണ്, ഈ മരണം ശാശ്വതമാണ്.

6-വെളിപാട് 14:11-ലെ “എന്നെന്നേക്കും” എന്ന പ്രയോഗത്തെ സംബന്ധിച്ചെന്താണ്? “അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും ഉയരുന്നു; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.” ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതുപോലെ “എന്നേക്കും” എന്ന പദത്തിന്റെ അർത്ഥം
ഒരു കാലഘട്ടം മാത്രമാണ്, പരിമിതമായത് അല്ലെങ്കിൽ പരിധിയില്ലാത്തത്‌.
ഇതിനകം തന്നെ അവസാനിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത് ബൈബിളിൽ 56 തവണ ഉപയോഗിച്ചിട്ടുണ്ട്. യോനാ 2:6-ൽ “സദാകാലത്തേക്കു” എന്നാൽ “മൂന്ന് പകലും രാത്രിയും” എന്നാണ് അർത്ഥമാക്കുന്നത്. ആവർത്തനപുസ്‌തകം 23:3-ൽ ഇതിനർത്ഥം “10 തലമുറകൾ” എന്നാണ്. മനുഷ്യന്റെ കാര്യത്തിൽ, ഇതിനർത്ഥം “അവൻ ജീവിക്കുന്നിടത്തോളം” അല്ലെങ്കിൽ “മരണം വരെ” എന്നാണ് (1 സാമുവൽ 1:22, 28; പുറപ്പാട് 21:6; സങ്കീർത്തനങ്ങൾ 48:14). അതിനാൽ, ദുഷ്ടന്മാർ ജീവിച്ചിരിക്കുന്നിടത്തോളം അല്ലെങ്കിൽ മരണം വരെ അഗ്നിയിൽ വെന്തുപോകും.

7-പാപത്തിനുള്ള ശമ്പളം ശിക്ഷയോ മരണമാണ്, നരകാഗ്നിയിലെ നിത്യജീവിതമല്ല “ദൈവം … തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകി” (യോഹന്നാൻ 3:16). ദുഷ്ടന്മാർ “നശിക്കുന്നു,” അല്ലെങ്കിൽ “മരണം” പ്രാപിക്കുന്നു. നീതിമാൻമാർക്ക് “നിത്യജീവൻ” ലഭിക്കുന്നു.

8-ഇപ്പോൾ ആരും നരകത്തിലില്ല. ന്യായവിധിയിൽ പാപികൾ നരകത്തിലേക്ക് പോകും “ഈ ലോകാവസാനത്തിലും അങ്ങനെ തന്നെ ആയിരിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവരെ തീച്ചൂളയിൽ ഇട്ടുകളയും” (മത്തായി 13:40-42).

9-നരകം ശാശ്വതമല്ല. ദുഷ്ടന്മാർ നരകത്തിൽ പീഡിപ്പിക്കപ്പെട്ട് എന്നേക്കും ജീവിച്ചിരുന്നെങ്കിൽ, അവർ അനശ്വരരാകും. എന്നാൽ ഇത് അസാധ്യമാണ്, കാരണം ദൈവത്തിന് “അമർത്യത മാത്രമേ ഉള്ളൂ” എന്ന് ബൈബിൾ പറയുന്നു (1 തിമോത്തി 6:16). ആദാമിനെയും ഹവ്വായെയും ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയപ്പോൾ, ജീവവൃക്ഷത്തിന്റെ കാവൽക്കാരനായി ഒരു മാലാഖയെ നിയോഗിച്ചു, അങ്ങനെ പാപികൾ വൃക്ഷം ഫലം തിന്നുകയും “എന്നേക്കും ജീവിക്കുകയും” ചെയ്യാതിരിക്കാൻ (ഉല്പത്തി 3:22-24). പാപികൾ നരകത്തിൽ അനശ്വരരാണെന്ന പഠിപ്പിക്കൽ സാത്താനിൽ നിന്നാണ് ഉത്ഭവിച്ചത്, അത് തികച്ചും അസത്യമാണ് (ഉല്പത്തി 3:4). ജീവവൃക്ഷത്തെ കാത്തുകൊണ്ട് പാപത്തിന്റെ അമർത്യത ഈ ഭൂമിയിൽ പ്രവേശിച്ചപ്പോൾ ദൈവം അതിനെ തടഞ്ഞു. നിത്യ നരകയാതന പാപത്തെ ശാശ്വതമാക്കും.

10-ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. ദുഷ്ടന്മാർ “മരണം” അനുഭവിക്കുമെന്ന് ബൈബിൾ പറയുന്നു. (റോമർ 6:23), “നാശം” (ഇയ്യോബ് 21:30), “നശിക്കും” (സങ്കീർത്തനങ്ങൾ 37:20), “കത്തിക്കും” (മലാഖി 4:1), “ഒരുമിച്ചു നശിപ്പിക്കപ്പെടും” (സങ്കീർത്തനങ്ങൾ 37: 38), “ദഹിപ്പിക്കും” (സങ്കീർത്തനങ്ങൾ 37:20), “ഛേദിക്കപ്പെടും” (സങ്കീർത്തനങ്ങൾ 37:9), “കൊല്ലപ്പെടും” (സങ്കീർത്തനങ്ങൾ 62:3). ദൈവം അവരെ “നശിപ്പിക്കും” (സങ്കീർത്തനങ്ങൾ 145:20), “അഗ്നി അവരെ ദഹിപ്പിക്കും” (സങ്കീർത്തനങ്ങൾ 21:9). ദുഷ്ടന്മാർ മരിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഈ പരാമർശങ്ങളെല്ലാം വ്യക്തമാക്കുന്നു. അവർ എന്നേക്കും ദുരിതത്തിൽ ജീവിക്കുന്നില്ല.

11-എല്ലാ ദുഷ്ടന്മാരും ഓരോരുത്തർക്കും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് വ്യത്യസ്തമായ ശിക്ഷകളാൽ ശിക്ഷിക്കപ്പെടും “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു” (വെളിപാട് 22:12). “യജമാനന്റെ ഇഷ്ടം അറിയുകയും … അവന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാതിരിക്കുകയും ചെയ്ത ആ ദാസൻ പല അടികളാൽ അടിക്കപ്പെടും. എന്നാൽ അറിയാതെ അടിക്ക് യോഗ്യമായ കാര്യങ്ങൾ ചെയ്തവനെ കുറച്ച് അടി അടിക്കും” (ലൂക്കാ 12:47, 48). ചിലർക്ക് അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെക്കാൾ വലിയ ശിക്ഷ ലഭിക്കുമെന്നാണ് ഇതിനർത്ഥം.

12-ദൈവം ഒടുവിൽ നരകത്തെ അവസാനിപ്പിക്കും “അവൻ പൂർണ്ണമായ അന്ത്യം വരുത്തും: കഷ്ടത രണ്ടാം പ്രാവശ്യം ഉയരുകയില്ല” (നഹൂം 1:9). “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പത്തേത് ഓർക്കുകയില്ല, മനസ്സിൽ വരികയുമില്ല” (യെശയ്യാവ് 65:17).

അവന്റെ സേവനത്തിൽ,
BibleAsk Team

Subscribe
Notify of
0 Comments
Inline Feedbacks
View all comments

More Answers:

0
Would love your thoughts, please comment.x
()
x