തിയേറ്ററിൽ സിനിമ കാണാൻ പോകുന്നത് പാപമാണോ?

Total
0
Shares

അക്രമം, നിന്ദ്യമായ ഭാഷ, അല്ലെങ്കിൽ ലൈംഗിക അഭിനയം  എന്നിവ കാരണം കുട്ടികൾക്ക് കാണാൻ അനുയോജ്യമല്ലാത്ത  സിനിമകൾ സിനിമ കാണാൻ തീയറ്ററിൽ പോകുന്നതിന് രണ്ട് ആശങ്കകളുണ്ട്:

ഒന്നാമതായി  – അതിലെ ഉള്ളടക്കം.

കർത്താവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും രാപ്പകൽ ധ്യാനിക്കുന്നവൻ മനുഷ്യൻ ഭാഗ്യവാൻ ” (സങ്കീർത്തനം 1:1).

 

നാം കാണുന്നത് നമ്മുടെ തലച്ചോറിനെയും നമ്മുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു (2 കൊരിന്ത്യർ 3:18).

പ്രവാചകനായ ദാവീദ് എഴുതി: “ഞാൻ ദുഷ്ടതയൊന്നും എന്റെ കൺമുമ്പിൽ വെക്കുകയില്ല; വീഴുന്നവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; അത് എന്നോടു പറ്റിനിൽക്കുകയില്ല” (സങ്കീർത്തനം 101:3).

ക്രിസ്തീയ സ്വഭാവത്തിന്റെ വികാസത്തിന് ശരിയായ ചിന്ത ആവശ്യമാണ്. അതുകൊണ്ട്, പൗലോസ് എഴുതി:

“ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ” (ഫിലിപ്പിയർ 4:8).

രണ്ടാമതായി : സ്ഥലം.

തിയേറ്ററുകൾ   കുറച്ച് “നല്ല ” സിനിമകൾ കാണിച്ചേക്കാമെന്നിരിക്കെ, മിക്ക സിനിമകളിലും ബൈബിളിന്റെ മാനദണ്ഡങ്ങളാൽ വിലയിരുത്തപ്പെടാൻ  “കഴിയാത്ത ” വിഷയങ്ങൾ   അടങ്ങിയിരിക്കുന്നു. അതിനാൽ, സിനിമ തീയേറ്ററുകളിൽ  പോകുന്നത് നിങ്ങളുടെ ക്രിസ്തീയ സാഷ്യത്തെ കോട്ടംവരുത്തുകയും  ദൈവത്തോടൊപ്പമുള്ള മറ്റൊരു വ്യക്തിയുടെ നടത്തത്തിന് തടസ്സമാകുകയും ചെയ്യും. നിങ്ങൾ വ്യക്തിപരമായി യോജിച്ചതല്ലാത്ത   ഒരു സിനിമ കണ്ടില്ലെങ്കിലും ശരിയായ സിനിമ കാണാൻ പോയിട്ടുണ്ടെങ്കിലും, നിങ്ങളെ അവിടെ കണ്ടുകൊണ്ട് മറ്റൊരാൾ  നിങ്ങളെ തെറ്റുധരിച്ചേക്കാം.

മത്തായി 18:5-7-ൽ, യേശു ഒരു ഇടർച്ചയെക്കുറിച്ചു പറയുന്നു, “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു”   അതിന്റെ ഇടർച്ചകൾ നിമിത്തം ലോകത്തിന് അയ്യോ കഷ്ടം! കാരണം, ഇടർച്ചകൾ വരുന്നത് അനിവാര്യമാണ്; എന്നാൽ ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം! (മത്തായി 18:8).

ക്രിസ്ത്യാനികൾക്ക് വലിയ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, എന്നാൽ ഏറ്റവും മഹത്തായത് മറ്റുള്ളവരുടെ ക്ഷേമം തങ്ങളുടേതിനേക്കാൾ പരിഗണിക്കാനുള്ള സ്വാതന്ത്ര്യമാണ്. റോമർ 14:13-ൽ, നമ്മുടെ മാതൃകയിലൂടെ ആരെയും പാപത്തിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൗലോസ് പഠിപ്പിച്ചു. “ഒരിക്കലും ഒരു സഹോദരന്റെ വഴിയിൽ ഇടർച്ചയോ തടസ്സമോ ഉണ്ടാക്കരുത്.” ഒരു പ്രത്യേക പ്രവൃത്തി അതിൽ തന്നെ പാപമല്ലെങ്കിലും മറ്റൊരു വ്യക്തിക്ക് ഇടർച്ച ഉണ്ടാക്കിയാൽ  നാം ആ  ചെയ്യുന്നത് ഒഴിവാക്കണം  (1 കൊരിന്ത്യർ 8:9).

 

 

അവന്റെ സേവനത്തിൽ,

BibleAsk Team

Subscribe to our Weekly Updates:

Get our latest answers straight to your inbox when you subscribe here.

You May Also Like
Armageddon 1
തരംതിരിക്കാത്ത

ആധുനിക ഇസ്രായേലിനെ ദൈവം സംരക്ഷിക്കുമെന്നതിൽ അർമ്മഗെദ്ദോൻ ദി കോസ്മിക് ബാറ്റിൽ ഓഫ് ദ ഏജസ് (അർമ്മഗെദ്ദോൻ പ്രപഞ്ചസമ്പന്ധിയായ യുഗങ്ങളുടെ പോരാട്ടം )എന്ന പുസ്തകം ശരിയാണോ?

അർമ്മഗെദ്ദോൻ  എന്നതു  (അർമ്മഗെദ്ദോൻ പ്രപഞ്ചസമ്പന്ധിയായ യുഗങ്ങളുടെ പോരാട്ടം) എന്ന പുസ്തകം ടിം ലാഹേയുടെയും ജെറി ജെങ്കിൻസിന്റെയും ലെഫ്റ്റ് ബിഹൈൻഡ് പരമ്പരയുടെ ഭാഗമാണ്. ഇത് ആദ്യമായി 2003-ൽ പ്രസിദ്ധീകരിച്ചു, 20 ആഴ്ചകളോളം ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവുമധികം വിറ്റഴിയുന്ന വില്പന  ലിസ്റ്റിൽ ഉണ്ടായിരുന്നു. പരമ്പരയിൽ,…

സഭയിൽ കളകൾ വളരാൻ അനുവദിക്കണോ?

ചോദ്യം: ഗോതമ്പും കളയും ഒരുമിച്ച് വളരാൻ അനുവദിക്കുന്ന യേശുവിന്റെ പഠിപ്പിക്കലും സഭയിൽ ഭിന്നിപ്പിക്കുന്ന അംഗങ്ങളെ തള്ളിക്കളയാനുള്ള പൗലോസിന്റെ നിർദ്ദേശവും തമ്മിലുള്ള വ്യത്യാസം എന്താണ്?ഉത്തരം: ഗോതമ്പിനെയും കളകളെയും കുറിച്ച് യേശു പഠിപ്പിച്ചതും പൗലോസ് നിർദ്ദേശിച്ചതും തമ്മിൽ വ്യത്യാസമുണ്ട്, അവ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളെ…