Answered by: BibleAsk Malayalam

Date:

ഇന്നുള്ള ” ഇസ്രായേലിനെ ദൈവം പിന്തുണയ്ക്കുന്നു” എന്ന ദൈവശാസ്ത്രം ബൈബിൾ പരമാണോ ?

“ദൈവം ഇസ്രായേലിനെ പിന്തുണയ്ക്കുന്നു”  എന്ന ക്രൈസ്തവരുടെ  മുഖ്യ  ആകർഷകമായ  ദൈവശാസ്ത്രം ബൈബിൾപരമല്ല എന്നു വെളിപാട് പുസ്തകത്തിന്റെ പഠനങ്ങൾ  തെളിയിക്കുന്നു. എന്നിരുന്നാലും ദൈവം ആധുനിക ഇസ്രായേലിനെ സ്നേഹിക്കുന്നില്ല എന്നല്ല, എന്നാൽ വെളിപാടിന്റെ പഠനം തെളിയ്ക്കുന്നത്‌ , ദൈവത്തിന്റെ ശ്രദ്ധ “ജഡീക   ഇസ്രായേലിൻമ്മേൽ അല്ല പിന്നയോ യേശുക്രിസ്തുവിൽ ശ്രദ്ധ  കേന്ദ്രീകരിച്ച  “യഹൂദന്മാരിലും  അല്ലാത്തവരിലുമാണ്. ഇന്നു ദൈവത്തിന്റെ ഇസ്രായേൽ അവരാണ്‌.

പുതിയ നിയമമനുസരിച്ച്, ഇപ്പോൾ രണ്ട് ഇസ്രായേലുകൾ ഉണ്ട്. ഒരെണ്ണം “ജഡമനുസരിച്ച്” അക്ഷരാർത്ഥത്തിലുള്ള ഇസ്രായേല്യരിൽ  ഉൾപെടുന്നവരാണ്  (റോമർ 9:3, 4). മറ്റൊന്ന്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരും വിജാതീയരും ചേർന്ന “ആത്മീയ ഇസ്രായേൽ” ആണ്. അപ്പോസ്തലനായ  പൗലോസ് പറയുന്നു, “എല്ലാവരും യിസ്രായേലിൽ നിന്നുള്ളവരല്ല” (റോമർ 9:6). അതായത്, അക്ഷരീയ ഇസ്രായേൽ ജനതയിൽ പെട്ട എല്ലാവരും ദൈവത്തിന്റെ ആത്മീയ ഇസ്രായേലിന്റെ ഭാഗമല്ല. അവൻ കൂട്ടിച്ചേർക്കുന്നു: “ജഡത്തിന്റെ മക്കൾ [അബ്രഹാമിന്റെ ശാരീരിക സന്തതികൾ], ഇവർ ദൈവത്തിന്റെ മക്കളല്ല; വാഗ്ദത്തത്തിന്റെ മക്കളെ സന്തതിയായി കണക്കാക്കുന്നു” (വാക്യം 8).അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ.

അങ്ങനെ, ജഡത്തിന്റെ മക്കൾ മാത്രമാണ് അബ്രഹാമിന്റെ സ്വാഭാവിക സന്തതികൾ, എന്നാൽ വാഗ്ദത്തത്തിന്റെ മക്കളെ  യഥാർത്ഥ സന്തതിയായി കണക്കാക്കപ്പെടുന്നു. അതിനുള്ള കാരണം ഇതാണ്: ഏതൊരു വ്യക്തിക്കും-യഹൂദനോ വിജാതീയനോ-യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഈ ആത്മീയ ഇസ്രായേലിന്റെ ഭാഗമാകാൻ കഴിയും.

ലോകം മുഴുവൻ തന്റെ സത്യം പങ്കിടാൻ ദൈവം തിരഞ്ഞെടുത്ത ജനമായി ഇസ്രായേലിനെ പഴയ നിയമത്തിൽ തിരഞ്ഞെടുത്തുവെന്നത് സത്യമാണ്. എന്നാൽ യേശു ഭൂമിയിലായിരുന്നപ്പോൾ, ഇസ്രായേൽ ജനത അവനെയും അവന്റെ ആത്മീയ ദൗത്യത്തെയും നിരസിച്ചു. “യേശു അവരോട് ഉത്തരം പറഞ്ഞു, ഈ ആലയം നശിപ്പിക്കുക, മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ ഇത് ഉയർത്തും. അപ്പോൾ യെഹൂദന്മാർ: നാല്പത്താറു വർഷമായി ഈ ആലയം പണിതു; എന്നാൽ അവൻ തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചു പറഞ്ഞു” (യോഹന്നാൻ 2:19-21). ഇസ്രായേലിന്റെ ഭൗതിക ആലയം പുനർനിർമിക്കുന്നതിനെക്കുറിച്ചല്ല യേശു സംസാരിച്ചത്. എല്ലാ മനുഷ്യർക്കുമായി  ഒരു ആത്മീയ ദൈവാലയം പണിയുന്നതിനെയാണു യേശു ഉദ്ദേശിച്ചത്. തുടർന്ന്, യേശു ദുഃഖത്തോടെ കൂട്ടിച്ചേർത്തു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും”(മത്തായി 23:37,38).

യഹൂദന്മാരുടെ അനുസരണക്കേടും തിരസ്‌കരണവും നിമിത്തം, ഭൗതികമായ ആലയത്തിന്റെയും യെരൂശലേമിന്റെയും നാശം യേശു പ്രവചിച്ചു. യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” മത്തായി 24:1, 2). നാശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം എഡി 70-ൽ റോമാക്കാർ വഴി നടന്നു. ആ ഘട്ടത്തിൽ അക്ഷരാർത്ഥത്തിലുള്ള ഇസ്രായേലിനോടുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളും ഉടമ്പടിയും ശാരീരിക  ഇസ്രായേലിൽ നിന്ന് ആത്മീയ ഇസ്രായേലിലേക്ക് – സഭയിലേക്ക് മാറ്റപ്പെട്ടു (1 കൊരിന്ത്യർ 1:24).

ആധുനിക ഇസ്രായേലുമായി അന്തിമകാല പ്രവചനങ്ങളെ ബന്ധിപ്പിക്കുന്ന ബൈബിൾ പ്രവചന അധ്യാപകർ, ഈ വാക്കുകൾ ഉപയോഗിക്കുന്നു “അങ്ങനെ എല്ലാ ഇസ്രായേല്യരും രക്ഷിക്കപ്പെടും” (റോമർ 11:26) എന്ന ഈ വാക്യം ഉപയോഗിക്കുന്നത് ദൈവം ആത്യന്തികമായി എല്ലാ അക്ഷരീയ ജൂതന്മാരെയും രക്ഷിക്കും എന്നാണ്. എന്നാൽ ദൈവം ഒരു വംശീയവാദിയല്ല (പ്രവൃത്തികൾ 10:34). പുതിയ നിയമത്തിൽ, രക്ഷിക്കപ്പെട്ട വിശ്വാസികൾ   “നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ”(ഫിലിപ്പിയർ3:3). അങ്ങനെ, യഹൂദനായാലും വിജാതിയായാലും ക്രിസ്തുവിനെ സ്വീകരിക്കുന്ന ഏതൊരാളും രക്ഷിക്കപ്പെടും.

സുവിശേഷത്തിന്റെ സുവാർത്ത ഇതാണ്: “യഹൂദനോ ഗ്രീക്കുകാരനോ ഇല്ല, … നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ, നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു” (ഗലാത്യർ 3:28,29). ക്രിസ്തുവിന്റെ രാജ്യത്തിൽ എല്ലാവരും ക്രിസ്തുവിന്റെ നീതിയുടെ അതേ വസ്ത്രത്താൽ മൂടപ്പെട്ടിരിക്കുന്നു, അത് അവനിലുള്ള വിശ്വാസത്താൽ അവർക്ക്  ലഭിക്കുന്നു.

ക്രിസ്തുവിലുള്ള വിശ്വാസത്താൽ വംശഭേദമില്ലാതെ എല്ലാവർക്കും രക്ഷ പ്രാപിക്കാം. “അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു” (2 പത്രോസ് 1:4 യോഹന്നാൻ 1:12, 13; 3:3). ദൈവകൃപ വിശ്വാസികളെ “ദൈവപുത്രന്മാരാ” (1 യോഹന്നാൻ 3:1), അങ്ങനെ “ക്രിസ്തുവിൻറെ കൂട്ടവകാശികളും” (റോമർ 8:17), കൃപയുടെയും എല്ലാ കുടുംബ  പദവികളേയും  കൈപറ്റുന്നവരാക്കിത്തീർക്കുന്നു   (ഗലാത്യർ 4:6, 7).

ദൈവരാജ്യം ആത്മീയമായാതാണ്. അതിനാൽ, ബൈബിളിലെ അന്ത്യകാല പ്രവചനങ്ങളുടെ ദൃഷ്ട്ടികേന്ദ്രം  കൃത്യതയിൽ  അല്ലാതിരിക്കരുത് , മറിച്ച് ദൈവത്തിന്റെ ആത്മീയതയിലായിരിക്കണം. (സീയോൻ പർവ്വതം, ഇസ്രായേൽ, ജറുസലേം, ദൈവാലയം,യൂഫ്രട്ടീസ്, ബാബിലോൺ, അർമ്മഗെദ്ദോൻ)എന്നിവയെ അക്ഷരാർത്ഥത്തിൽ ആയിരിക്കരുത്, മറിച്ച് ദൈവത്തിന്റെ ആത്മീയ സ്വഭാവം ഉൾകൊള്ളുന്നവയായിരിക്കണം.

 

അവന്റെ സേവനത്തിൽ,

BibleAsk Team

 

This post is also available in: English (ഇംഗ്ലീഷ്) العربية (അറബിക്) हिन्दी (ഹിന്ദി)

More Answers: