BibleAsk Malayalam

ആധുനിക ഇസ്രായേലും ബൈബിൾ പ്രവചനവും.

ആധുനിക ഇസ്രായേലും ബൈബിൾ പ്രവചനവും. ഇന്ന് ലോകമെമ്പാടുമുള്ള, ബൈബിൾ പ്രവചനത്തിൽ താത്പര്യമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യെരൂശലേമിലേക്ക്  ദൃഷ്ടി പതിപ്പിച്ചിരിക്കുന്നു. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരനായ ഡേവ് ഹണ്ടിന്റെ  ജനപ്രിയ പുസ്തകമായ ഒരു “കോപ്പയിലെ  ഇളക്കം ” ആ പുസ്തകത്തിലെ  പിൻ കവറിൽ തന്റെ വീക്ഷണങ്ങളെക്കുറിച്ച് പറയുന്നു. അദ്ദേഹം എഴുതുന്നു: “മിഡിൽ ഈസ്റ്റിലെ അതിവേഗം നീങ്ങുന്ന സംഭവങ്ങൾ മഹത്തായ പര്യവസാനത്തിലേക്കു   ഏതാണ്ട് എല്ലാ ദിവസവും വിരൽ ചൂണ്ടുന്നു—ലോകമെമ്പാടുമുള്ള, യഹൂദ ജനതയുടെ ഏറ്റവും വലിയ കഷ്ടപ്പാടുകളുടെ സമയം, അത് ഭയാനകമായ അർമ്മഗെദ്ദോൻ യുദ്ധത്തിലൂടെ  ഇസ്രായേലിനെ രക്ഷിക്കാനുള്ള മിശിഹായുടെ മഹത്തായ മടങ്ങിവരവിലും  യെരൂശലേമിൽ  പുനഃസ്ഥാപിത ദാവീദിൻ   സിംഹാസനത്തിൽ നിന്ന് ലോകത്തെ ഭരിക്കുക എന്നതുഅവിസ്മരണീയമാക്കുന്നു.

ക്രിസ്ത്യാനികൾ ഇന്നു  നിഗമനം നടത്തുന്നത്   ഇസ്രായേൽ എന്ന ഒരു  ആധുനിക രാഷ്ട്രം, പുനർനിർമിച്ച ഒരു യഹൂദ ദൈവാലയം അതുപോലെ  മിഡിൽ ഈസ്റ്റ് അർമ്മഗെദ്ദോൻ പോരാട്ടത്തെ ക്കുറിച്ചുമാണ്. ഭൂമിയിലുടനീളമുള്ള ആത്മാർത്ഥരായ  ക്രിസ്ത്യാനികൾ   മിഡിൽ ഈസ്റ്റിലെ അക്ഷരീയ സ്ഥലങ്ങളിലെയും   ആധുനിക യഹൂദ രാജ്യത്തെയും  സംമ്പത്തിച്ചതാണ്   ഈ പ്രവചനങ്ങൾ എന്നു വിശ്വാസികുന്നു.

ഇത് ശരിയാണോ? ഉത്തരം നൽകാൻ നമുക്ക് ബൈബിളിനെ അനുവദിക്കാം:

പുരാതന ഇസ്രായേല്യരോട് കർത്താവ് പറഞ്ഞു, “നിങ്ങൾ എനിക്ക് പുരോഹിതന്മാരുടെ രാജ്യവും വിശുദ്ധ ജനതയും ആയിരിക്കും”എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറയും, ഒരു രാജകീയ പൗരോഹിത്യവും, ഒരു വിശുദ്ധ ജനതയും, ഒരു പ്രത്യേക ജനവുമാണ്”  (പുറപ്പാട് 19:6). പുതിയ നിയമത്തിൽ, പത്രോസ് ഈ കൃത്യമായ വാക്കുകളെ  സഭയ്ക്ക് നേരെ  ബാധകമാക്കുന്നു: (1 പത്രോസ് 2:9).

പുതിയ നിയമത്തിലെ “ഇസ്രായേൽ” ആരാണ്?

ഗലാത്യർ 3-ൽ പൗലോസ് യേശുവിനെ “സന്തതി” എന്ന് ചൂണ്ടിക്കാണിക്കുന്നു, തുടർന്ന് അവൻ തന്റെ മതം മാറിയ വിജാതീയരോട് (ജൂതൻ  അല്ലാത്തവരോട്) പറയുന്നു, “നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു” ( ഗലാത്യർ 3:29). അങ്ങനെ പുതിയ നിയമത്തിൽ, ഇസ്രായേൽ എന്ന പേര് യേശുക്രിസ്തുവിന് മാത്രമല്ല, ക്രിസ്തുവിൽ ജനിച്ചവർക്കും-അവന്റെ സഭയ്ക്കും ബാധകമാണ്! മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ സത്യക്രിസ്ത്യാനികളും ഇപ്പോൾ ദൈവത്തിന്റെ ആത്മീയ ഇസ്രായേലാണ്.

പുതിയ നിയമമനുസരിച്ച്, ഇപ്പോൾ രണ്ട് ഇസ്രായേലുകൾ ഉണ്ട്. ഒരു കൂട്ടം അക്ഷരാർത്ഥത്തിൽ ഇസ്രായേല്യർ “ജഡപ്രകാരം” (റോമർ 9:3, 4) ഉൾപെട്ടവർ . മറ്റൊന്ന്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരും വിജാതീയരും ചേർന്ന “ആത്മീയ ഇസ്രായേൽ”.

പൗലോസ് എഴുതുന്നു, “അവരെല്ലാം ഇസ്രായേലിൽ നിന്നുള്ളവരല്ല” (റോമർ 9:6). അതായത്, അക്ഷരീയ ഇസ്രായേൽ ജനതയിൽ പെട്ട എല്ലാവരും ദൈവത്തിന്റെ ആത്മീയ ഇസ്രായേലിന്റെ ഭാഗമല്ല. പൗലോസ് തുടരുന്നു: “അതായത്, ജഡത്തിന്റെ മക്കൾ [അബ്രഹാമിന്റെ ശാരീരിക സന്തതികൾ], ഇവർ ദൈവത്തിന്റെ മക്കളല്ല; വാഗ്ദത്തത്തിന്റെ മക്കളെ സന്തതിയായി കണക്കാക്കുന്നു” (വാക്യം 8). ജഡത്തിന്റെ മക്കൾ അബ്രഹാമിന്റെ സ്വാഭാവിക സന്തതികൾ മാത്രമാണ്, എന്നാൽ വാഗ്ദത്തത്തിന്റെ മക്കൾ യഥാർത്ഥ സന്തതിയായി കണക്കാക്കപ്പെടുന്നു. ഇന്ന്, ഏതൊരു വ്യക്തിക്കും-യഹൂദനോ വിജാതീയനോ-യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഈ ആത്മീയ ഇസ്രായേലിന്റെ ഭാഗമാകാൻ കഴിയും.

പുതിയ നിയമത്തിലെ “യഹൂദന്മാർ” ആരാണ്?

രണ്ട് ഇസ്രായേലുകൾ ഉള്ളതുപോലെ, രണ്ട് തരം ജൂതന്മാരുമുണ്ട്. ഒന്നാമതായി, അബ്രഹാമിന്റെ സ്വാഭാവികവും ശാരീരികവുമായ സന്തതികൾ മാത്രമായ ജൂതന്മാരുണ്ട്. രണ്ടാമതായി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ആത്മാവിലുള്ള യഹൂദന്മാരുണ്ട്. പൗലോസ് എഴുതുന്നു, “ഇതാ, നീ യഹൂദൻ എന്നു വിളിക്കപ്പെടുന്നു, ന്യായപ്രമാണത്തിൽ വിശ്രമിച്ചു, ദൈവത്തെക്കുറിച്ചു പ്രശംസിക്കുന്നു …നീ ന്യായപ്രമാണം പ്രമാണിച്ചാൽ പരിച്ഛേദന പ്രയോജനം ചെയ്യും. നീ ന്യായപ്രമാണം ലംഘിക്കുന്നവനാണെങ്കിൽ നിന്റെ പരിച്ഛേദന  അഗ്രചർമ്മമല്ലാത്തതാകുന്നു.  ആകയാൽ അഗ്രചർമ്മികളല്ലാത്ത  [വിജാതീയർ] ന്യായപ്രമാണത്തിന്റെ നീതി പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മംകഴിക്കാത്തതിനെ  പരിച്ഛേദനയായി എണ്ണുകയില്ലയോ? എന്തെന്നാൽ അവൻ ബാഹ്യമായി ഒരു യഹൂദനല്ല.  പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;  അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.(റോമർ 2:17, 25, 26, 28, 29).

അതിനാൽ, “യഹൂദൻ” എന്ന് വിളിക്കപ്പെടുന്ന ഒരാൾ അബ്രഹാമിന്റെ ശാരീരിക സന്തതിയായിരിന്നിട്ടും   ,  നിയമലംഘകനായി ജീവിക്കുന്ന ഒരാളാണെങ്കിൽ  അയാൾ  “യഹൂദനല്ല” – കുറഞ്ഞപക്ഷം, ദൈവത്തിന്റെ ദൃഷ്ടിയിൽ അല്ല. അവന്റെ “പരിച്ഛേദന അഗ്രചർമ്മം”അല്ലാത്തതാക്കുന്നു  . അവന്റെ പരിച്ഛേദനം റദ്ദാക്കിയിരിക്കുന്നു. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം അവൻ ഒരു വിജാതീയനാണ്. എന്നാൽ  വിശ്വാസത്താൽ “നിയമത്തിന്റെ നീതി” പാലിക്കുന്ന ഒരു വിശ്വാസിയായ യെഹൂദൻ അല്ലാത്തവൻ  അവന്റെ അഗ്രചർമ്മംചെയ്യാത്തതിനെ  പരിച്ഛേദനയായി കണക്കാക്കുന്നു. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം അവൻ ഒരു യഹൂദനാണ്.

അക്ഷരാർത്ഥത്തിൽ  യഹൂദന്മാരോട് യേശു പറഞ്ഞു, “മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.

അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു”. (മത്തായി 3:8, 9).

പിന്നീട്, യേശു അതേ സന്ദേശം മതനേതാക്കന്മാരോടും ആവർത്തിച്ചു. “അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.” … നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.(യോഹന്നാൻ 8:39, 44).

പൗലോസും ഇതേ തത്ത്വത്തെക്കുറിച്ച് പറഞ്ഞു, “ആകയാൽ വിശ്വാസമുള്ളവർ അബ്രഹാമിന്റെ മക്കളാണെന്ന് നിങ്ങൾ അറിയുവിൻ” (ഗലാത്യർ 3:7). “ദൈവത്തെ ആത്മാവിൽ ആരാധിക്കുകയും ക്രിസ്തുയേശുവിൽ സന്തോഷിക്കുകയും ജഡത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന പരിച്ഛേദനക്കാരാണ് ഞങ്ങൾ” (ഫിലിപ്പിയർ 3:3). അതിനാൽ, പൗലോസിന്റെ അഭിപ്രായത്തിൽ, യേശുക്രിസ്തുവിൽ വ്യക്തിപരമായ വിശ്വാസമുള്ള ഏതൊരുവനും-യഹൂദനോ വിജാതീയനോ-ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു യഥാർത്ഥ യഹൂദൻ “യഹൂദനോ ഗ്രീക്കുകാരനോ എന്ന്  ഇല്ല, കാരണം നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ, നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു” (ഗലാത്യർ 3:28, 29).

കൂടാതെ, പരിവർത്തനം ചെയ്ത  യെഹൂദരല്ലാത്തവരോടും  പത്രോസ് ഇതേ കാര്യം പ്രതിധ്വനിപ്പിച്ചു, ” അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും

ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു” .(പ്രവൃത്തികൾ 10:34, 35).

ഇന്ന്, ബൈബിൾ വാഗ്ദാനങ്ങൾ ഇസ്രായേൽ എന്ന അക്ഷരീയ രാഷ്ട്രത്തിനോ അക്ഷരീയ യഹൂദന്മാർക്കോ വേണ്ടിയല്ല, മറിച്ച് യേശുവിന്റെയും സഭയുടെയും ശരീരത്തിനാണെന്ന് വ്യക്തമാണ് (യോഹന്നാൻ 2:19, 20).

More Answers: