ആദാമും ഹവ്വായും ശബത്ത് ആചരിച്ചിരുന്നോ?.

BibleAsk Malayalam

മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷം ദൈവം ശബ്ബത്തിനെ  സൃഷ്ടിച്ചുവെന്ന് നമുക്കറിയാം, അതിനാൽ ആദവും ഹവ്വായും ശബത്ത് ആചരിച്ചിരുന്നുവോ?

സൃഷ്ടിയിലെ ശബത്തിന്റെ സ്ഥാപിക്കൽ

ആദാമും ഹവ്വായും ശബത്ത് ആചരിച്ചിരുന്നോ?.ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടിക്ക് തൊട്ടുപിന്നാലെ ദൈവം ശബത്ത് സ്ഥാപിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. ” താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു” (ഉല്പത്തി 2:2,3). വിശുദ്ധീകരിക്കുക എന്നാൽ വിശുദ്ധമായി മാറ്റിവെക്കുക എന്നാണ്.

ദൈവം ആറ് ദിവസം പ്രവർത്തിച്ച് ഏഴാം ദിവസം വിശ്രമിച്ചതുപോലെ, ആദാമും ഹവ്വായും ആറ് ദിവസം ജോലി ചെയ്ത് ഏഴാം ദിവസം വിശ്രമിക്കണമെന്ന് മനസ്സിലാക്കി. ഈ പ്രതിവാര ശബത്ത് നമ്മുടെ ആദ്യ മാതാപിതാക്കൾക്കും അവരുടെ പിൻഗാമികൾക്കും നൽകപ്പെട്ട ഒരു ദൈവിക സ്ഥാപനമായിരുന്നു. അതിന്റെ ആചരണം നിയമംനല്കിയവനായ ദൈവം അത് ആവശ്യപ്പെട്ടിരുന്നു.

ശബത്തിന്റെ ഉദ്ദേശ്യം എന്താകുന്നു?

ഓരോ സ്നേഹബന്ധവും  വളരണമെങ്കിൽ, ആ ബന്ധം വളർത്തിയെടുക്കാൻ  സമയം നീക്കിവെക്കണം. മനുഷ്യന് തന്റെ ദൈനംദിന ജോലികൾ നിർത്തി അവനുമായി ആശയവിനിമയം നടത്താൻ ദൈവം നിശ്ചയിച്ച സമയമായിരുന്നു ശബ്ബത്ത്. ശബത്ത് ഒരു കൽപ്പനയെക്കാൾ കൂടുതൽ ഒരു ദാനമായി  നൽകപ്പെട്ടു. വിവാഹിതരായ ദമ്പതികൾ പരസ്‌പരം അടുത്തുവരാൻ ഒരു രാത്രിക്ക് പ്രത്യേക സമയം നിശ്ചയിക്കുന്നത് പോലെയാണ് ഇത്.

നിയമലംഘനം അതിന്റെ  തുടക്കം മുതൽ അറിയാമായിരുന്നു.

1 യോഹന്നാൻ 3:4 പറയുന്നത് പാപം ദൈവത്തിന്റെ കൽപ്പനകളുടെ ലംഘനമാണെന്ന്. ദൈവം അവരിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും പാപം എന്താണെന്നും ആദാമിനും ഹവ്വായ്ക്കും അറിയാമായിരുന്നു. അവർ ഈ അറിവ് അവരുടെ പിൻഗാമികൾക്ക് കൈമാറി. കയീൻ ഹാബെലിനെ കൊന്നപ്പോൾ, അവൻ ദൈവത്തിനെതിരെ പാപം ചെയ്തുവെന്ന് അവനറിയാമായിരുന്നു (ഉൽപത്തി 4:10). പിന്നീട്, അബ്രഹാം ദൈവത്തിന്റെ എല്ലാ കൽപ്പനകളും വിധികളും  പാലിച്ചുവെന്ന് നാം വായിക്കുന്നു (ഉല്പത്തി 26:5). കൂടാതെ, വ്യഭിചാരം ചെയ്യുന്നത് പാപമാണെന്ന് ജോസഫിന് അറിയാമായിരുന്നു (ഉല്പത്തി 39:9). സീനായിക്ക് മുമ്പ്, പുറപ്പാട് 16-ൽ, ശബ്ബത്ത് കൽപ്പന ഇതുവരെ കല്ലിൽ എഴുതിയിട്ടില്ലെങ്കിലും ഇസ്രായേല്യർക്ക് അറിയാമായിരുന്നു. അവർ തന്റെ ശബ്ബത്ത് കൽപ്പന വിശുദ്ധമായി പാലിക്കുമോ എന്നറിയാൻ കർത്താവ് അവരെ പരീക്ഷിച്ചു.

പത്തു കൽപ്പനകളിൽ വീണ്ടും നൽകിയിരിക്കുന്ന ശബ്ബത്ത്.

സീനായിയിൽ, പുറപ്പാട് 20: 8-11 ലെ ശബത്ത് കൽപ്പന ആരംഭിച്ചത് “ഓർക്കുക” എന്ന വാക്കിലാണ്. ഇവിടെ, ആദാമിന്റെയും ഹവ്വായുടെയും കാലത്ത് അവർക്ക് മുൻപ് ലഭിച്ച ശബ്ബത്തിനെ കുറിച്ച് ദൈവം അവരെ ഓർമ്മിപ്പിക്കുകയായിരുന്നു. പുറപ്പാട് 20:11 കൽപ്പനയിലെ ശബ്ബത്തിനെ സൃഷ്ടിയിൽ നൽകിയിരിക്കുന്ന ശബ്ബത്തുമായി വ്യക്തമായി ബന്ധിപ്പിക്കുന്നു.

യേശുവും ശബ്ബത്തും.

ആദാമിനും ഹവ്വായ്ക്കും അവരുടെ സന്തതികൾക്കും നൽകപ്പെട്ട ശബ്ബത്ത് എന്ന  സുസ്ഥാപിതാചാരം   യേശു സ്ഥിരീകരിച്ചു. അവൻ പറഞ്ഞു: “ശബ്ബത്ത് മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണ്, മനുഷ്യൻ ശബ്ബത്തിനല്ല” (മർക്കോസ് 2:27). ഏഴാം ദിവസത്തെ ആശീർവദിക്കുകയും വിശുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ പ്രവൃത്തി എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായി ചെയ്തു. ഏഴാം ദിവസത്തെ ശബ്ബത്ത് യഹൂദന്മാർക്ക് മാത്രമായിരുന്നു എന്ന് ചിലർ അവകാശപ്പെടുന്നു. എന്നാൽ യഹൂദന്മാരുടെ നിലനിൽപ്പിന് 2000 വർഷങ്ങൾക്ക് മുമ്പാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. അതിന്റെ ആചരണം മാറ്റാനല്ല താൻ വന്നതെന്ന് യേശു തന്നെ സ്ഥിരീകരിച്ചു (മത്തായി 5:17,18).

നിത്യതയിലൂടെയുള്ള ശബത്ത്.

ശബത്ത് ഒരിക്കലും ആദാമിനും ഹവ്വായ്ക്കും നൽകിയിട്ടില്ലെങ്കിൽ, കുരിശ് വരെ യഹൂദന്മാർക്ക് വേണ്ടി മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിൽ, എന്തുകൊണ്ടാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി 321 മാർച്ചിൽ ശബത്ത് ഞായറഴ്ച്ചയിലേക്കു   മാറ്റാൻ ചിന്തിച്ചത്? ശബത്ത് യഹൂദന്മാർക്ക് മാത്രമുള്ളതാണെങ്കിൽ, കുരിശിൽ നിന്ന് ഒഴിവാക്കിയതാണെങ്കിൽ, കുരിശുമരണത്തിന് 300 വർഷങ്ങൾക്ക് ശേഷവും റോമൻ സഭയ്ക്ക് ഈ മാറ്റിയ വിവരങ്ങൾ കൈമാറാത്തത് എന്തുകൊണ്ട്? ആദാമും ഹവ്വായും തീർച്ചയായും ശബത്ത് ആചരിക്കുകയും അത് സീനായിയിൽ വീണ്ടും നൽകുകയും ചെയ്തു എന്നതാണ് സത്യം. “മനുഷ്യപുത്രൻ ശബ്ബത്തിന്റെ കർത്താവാണ് (മത്തായി 12:8) എന്ന് പ്രഖ്യാപിച്ച ക്രിസ്തുവാണ് ഈ ആചരണം സ്ഥിരീകരിച്ചത്. ആദാമും ഹവ്വായും അവരുടെ എല്ലാ സന്തതികളും നിത്യതയിലുടനീളം ശബ്ബത്ത് ആചരിക്കും (യെശയ്യാവ് 66:23).

 

അവന്റെ സേവനത്തിൽ,
BibleAsk Team

More Answers: